കൊല്ലങ്കോട്: വിദ്യാലയത്തിന് സമീപത്തെ രണ്ട് കടകളിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. വിൽപന നടത്തിയ കടകളുടെ ലൈസൻസ് റദ്ദാക്കാൻ കൊല്ലങ്കോട് എക്സൈസ് പഞ്ചായത്തിന് കത്ത് നൽകി. പയ്യല്ലൂർ ടി.കെ.ഡി.യു.പി സ്കൂളിന് സമീപം സ്കൂൾ മേട്ടിൽ അബ്ദുൽ അസീസ്, ഹസ്സൻ മുഹമ്മദ് എന്നിവരുടെ പലചരക്കു കടകളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്.
ഓരോ കിലോ വീതമാണ് നിരോധിത പുകയില ഉൽപന്നങ്ങൾ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.രവീന്ദ്രദാസും സംഘവും രണ്ട് കടകളിൽനിന്നും പിടികൂടിയത്. കോട്പ നിയമ പ്രകാരം കേസ് എടുത്തു. 2023 ഒക്ടോബർ അഞ്ചിനും 2024 ഡിസംബർ പത്തിനും ഇതേ കടകളിൽ നിന്ന് നിരോധിത പുകയില ഉൽപ ന്നങ്ങൾ എക്സൈസ് പിടികൂടിയിരുന്നതായി അധികൃതർ പറഞ്ഞു. കടകളുടെ ലൈസൻസ് ഒരു തവണ പഞ്ചായത്ത് ലൈസൻസ് റദ്ദ് ചെയ്തിരുന്നു. വീണ്ടും ലഹരി വസ്തുക്കളുമായി കടകൾ തുറന്ന് പ്ര വർത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.