Posted On
date_range Updated On
date_range തത്തേങ്ങലത്ത് വീണ്ടും പുലിയും കുട്ടികളും
മണ്ണാർക്കാട്: തത്തേങ്ങലത്ത് റോഡിൽ പുലിയും കുട്ടികളും. തുരത്താനെത്തിയ വനപാലകർക്ക് നേരെ പുലി തിരിഞ്ഞു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കൽക്കടി ഭാഗത്ത് പുലിയെയും കുട്ടികളെയും കണ്ടത്.
ഇവയെ പടക്കം പൊട്ടിച്ച് ഓടിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വനപാലകരെത്തി ഓടിക്കാൻ ശ്രമിക്കുന്നതിനിടെയണ് പുലി ഇവർക്ക് നേരെ തിരിഞ്ഞത്. തള്ളപ്പുലിയും രണ്ട് കുട്ടികളുമുണ്ടെന്നാണ് പറയുന്നത്. ജനവസ കേന്ദ്രമായതിനാൽ പ്രദേശം ഭീതിയിലാണ്.
വന്യമൃഗശല്യം: യോഗം ഇന്ന്
മണ്ണാർക്കാട്: പുലിശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര യോഗം തിങ്കളാഴ്ച രാവിലെ 10.30ന് മണ്ണാർക്കാട് വനം വകുപ്പ് ഓഫിസിൽ ചേരുമെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.