അവധിക്കാലം വന്നു, പൂട്ടിക്കിടക്കുന്ന വീടുകളിലെ മോഷണം തടയാന്‍ ജാഗ്രത വേണം

പാലക്കാട്: ഓണം അവധി ദിവസങ്ങൾ എത്തിയതിനാല്‍ വീടുകള്‍ പൂട്ടി ഉല്ലാസയാത്രകള്‍ക്ക് പോകുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. ക്രമസമാധാനം ഉറപ്പുവരുത്താനും ജനസുരക്ഷ വര്‍ധിപ്പിക്കാനുമായി അവധി ദിവസങ്ങളില്‍ പൊലീസിന്റെ ശക്തമായ പരിശോധനയുണ്ടാവും.

പൊലീസ് നിര്‍ദേശങ്ങള്‍

കോവിഡിനുശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനെ തുടര്‍ന്നുള്ള ഓണാഘോഷമായതിനാല്‍ വീടുകള്‍ അടച്ചും മറ്റും ബന്ധുവീടുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോകുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണം.

പൂട്ടിക്കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണ സാധ്യത കൂടുതലായതിനാല്‍ വീട്ടില്‍നിന്നും ഇറങ്ങുമ്പോള്‍ വാതിലുകളും ജനലുകളും അടച്ചിട്ടുണ്ടെന്നും സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഉറപ്പുവരുത്തണം.

ഓണവിപണി ലക്ഷ്യമിട്ട് അതിര്‍ത്തി പ്രദേശങ്ങളിലെത്തുന്ന അനധികൃത മദ്യം, ലഹരിവസ്തുക്കള്‍ എന്നിവ പിടികൂടാന്‍ പകലും രാത്രിയും പട്രോളിങ് ഊര്‍ജിതമാക്കും.

പൊതുസ്ഥലങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ കാണുന്ന സാധന സാമഗ്രികള്‍ കണ്ടാല്‍ ഉടന്‍ അറിയിക്കണം.

പൊതുനിരത്തുകളില്‍ അമിതമായ തിരക്ക് നിയന്ത്രിക്കാനും അമിതവേഗത, മദ്യപിച്ച് നിരുത്തരവാദപരമായ വാഹനം ഓടിക്കല്‍, അനധികൃത പാര്‍ക്കിങ്, സിഗ്നല്‍ തെറ്റിച്ചുള്ള ഡ്രൈവിങ് എന്നിവക്ക് കര്‍ശന നടപടി സ്വീകരിക്കും.

തിരക്കേറിയ പ്രദേശങ്ങളിലും ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ മാലമോഷ്ടാക്കള്‍, പോക്കറ്റടിക്കാര്‍ എന്നിവരെ നിരീക്ഷിക്കാന്‍ ഷാഡോ പൊലീസ് ഉണ്ടാവും. സംശയാസ്പദമായി എന്ത് കണ്ടാലും ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കണം.

Tags:    
News Summary - The holidays are upon us -needed to prevent burglaries in locked homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.