വേനൽ ചൂടിന്റെ കാഠിന്യത്തിൽ ജലനിരപ്പ് കുറഞ്ഞ മലമ്പുഴ ഡാം
പാലക്കാട്: കനത്ത വേനലിൽ ഉരുകിയൊലിച്ച് പാലക്കാട്. താപനില 40 ഡിഗ്രിയോട് അടുത്തതോടെ രാത്രിയും പകലും ഓരുപോലെ വിയർക്കുകയാണ്. ജില്ലയിൽ വ്യാഴാഴ്ച മുണ്ടൂർ ഐ.ആർ.ടി.സിയിൽ 38.4 ഡിഗ്രി സെൽഷ്യസും മലമ്പുഴ ഡാം പ്രദേശത്ത് 38.3 ഡിഗ്രിയുമാണ് കൂടിയ ചൂട് രേഖപ്പെടുത്തിയത്. പട്ടാമ്പിയിൽ 35.8 ഡിഗ്രിയും രേഖപ്പെടുത്തി. മുണ്ടൂരിലെ കുറഞ്ഞ താപനില 25.2 ഡിഗ്രിയും മലമ്പുഴയിൽ 25.3 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ചൂട് ക്രമാതീതമായി ഉയർന്നതോടെ കാലവർഷത്തിൽ ജലസമൃദ്ധിയിലായിരുന്ന മലമ്പുഴ ഡാമിൽ ജലനിരപ്പ് അടിത്തട്ടിലെത്തി. കഴിഞ്ഞ മൂന്നുമാസത്തോളം ഡാമിൽനിന്നും രണ്ടാംവിള കൃഷിക്കായി ജലസേചനം നടത്തിയിരുന്നു.
വ്യാഴാഴ്ച ഇടതുകര കനാലിലൂടെയുള്ള ജലവിതരണം നിർത്തി. വലതുകര കനാൽ വഴി തിങ്കളാഴ്ച വരെ ജലവിതരണമുണ്ടാകും. നിലവിൽ കുടിവെള്ള ആവശ്യത്തിനുള്ള ജലമാണ് ഡാമിൽ അവശേഷിക്കുന്നത്. വേനൽ ചൂടിൽ ഡാം വരണ്ടാൽ നഗരപ്രദേശത്തെയും സമീപത്തെ ഏഴോളം പഞ്ചായത്തുകളിലെയും ശുദ്ധജല വിതരണം പ്രതിസന്ധിയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.