പാലക്കാട് ഗവ മോയൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ വിജയാഹ്ലാദം പങ്കിടുന്നു

പാ​ല​ക്കാ​ട്: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​ക്ക് 99. 69 ശ​ത​മാ​നം വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 99.72 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് നേ​രി​ക കു​റ​വ്. ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 39,661 പേ​രി​ൽ 39,539 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. പ​രീ​ക്ഷ എ​ഴു​തി​യ 20020 ആ​ൺ​കു​ട്ടി​ക​ളി​ൽ 19934 പേ​രും 19641 പെ​ൺ​കു​ട്ടി​ക​ളി​ൽ 19605 പേ​രും വി​ജ​യി​ക​ളാ​യി-99.69 ശ​ത​മാ​നം. എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​ത് 4265 കു​ട്ടി​ക​ളാ​ണ്. 1229 ആ​ൺ​കു​ട്ടി​ക​ളും 4265 പെ​ൺ​കു​ട്ടി​ക​ളും. ജി​ല്ല​യി​ലെ ഒ​റ്റ​പ്പാ​ലം വി​ദ്യ​ാഭ്യാ​സ ജി​ല്ല​യി​ൽ 342 ആ​ൺ​കു​ട്ടി​ക​ളും 945 പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 1287 പേ​ർ ഫു​ൾ എ ​പ്ല​സും പാ​ല​ക്കാ​ട് വി​ദ്യ​ാഭ്യാ​സ ജി​ല്ല​യി​ൽ 460 ആ​ൺ​കു​ട്ടി​ക​ളും 1245 പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 1705 പേ​രും മ​ണ്ണാ​ർ​ക്കാ​ട് 427 ആ​ൺ​കു​ട്ടി​ക​ളും 846 പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 1273 പേ​രും മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി​യ​വ​രി​ൽ​പ്പെ​ടു​ന്നു.

ഒ​റ്റ​പ്പാ​ലം മു​മ്പി​ൽ

ഒ​റ്റ​പ്പാ​ലം വി​ദ്യ​ാഭ്യാ​സ ജി​ല്ല​യാ​ണ് ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​വ​രി​ൽ മു​മ്പി​ലു​ള്ള​ത്. ഒ​റ്റ​പ്പാ​ലം വി​ദ്യ​ാഭ്യാ​സ ജി​ല്ല​യി​ൽ 6409 ആ​ൺ​കു​ട്ടി​ക​ളും 6075 പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 12,484 പേ​ർ പ​രീ​ക്ഷ​ക്കി​രു​ന്ന​പ്പോ​ൾ ആ​ൺ​കു​ട്ടി​ക​ളി​ൽ 12,446 പേ​ർ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ഇ​തി​ൽ 6381 ആ​ൺ​കു​ട്ടി​ക​ളും 6065 പെ​ൺ​കു​ട്ടി​ക​ളും​ പെ​ടു​ന്നു. 99.7 ശ​ത​മാ​നം വി​ജ​യം.

പാ​ല​ക്കാ​ട് വി​ദ്യ​ഭ്യാ​സ ജി​ല്ല​യി​ൽ 9091 ആ​ൺ​കു​ട്ടി​ക​ളും 9035 പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 18126 പേ​ർ പ​രീ​ക്ഷ​ക്കി​രു​ന്ന​പ്പോ​ൾ 18065 പേ​ർ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 99.66 ശ​ത​മാ​നം. ഇ​വ​രി​ൽ 9050 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 9015 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​യി​രു​ന്നു-99.66 ശ​ത​മാ​നം. മ​ണ്ണാ​ർ​ക്കാ​ട് 4520 ആ​ൺ​കു​ട്ടി​ക​ളും 4531 പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 9051 പേ​ർ പ​രീ​ക്ഷ​ക്കി​രു​ന്ന​പ്പോ​ൾ 9028 പേ​ർ ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 99.69 ശ​ത​മാ​നം വി​ജ​യം. മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 1230 പേ​രും എ​സ്.​സി- 908, എ​സ്.​ടി. 499, ഒ.​ബി.​സി -6344, ഒ.​ഇ.​സി- 47 അ​ട​ക്കം 99.75 ശ​ത​മാ​നം ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ​ത്തി​ന് അ​ർ​ഹ​രാ​യി. ഒ​റ്റ​പ്പാ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 851 പേ​ർ യോ​ഗ്യ​ത നേ​ടി​യ​പ്പോ​ൾ എ​സ്.​സി. വി​ഭാ​ഗ​ത്തി​ൽ നി​ന്ന് 1573 പേ​രും എ​സ്.​ടി വി​ഭാ​ഗം- 17, ഒ.​ബി.​സി-9964, ഒ.​ഇ.​സി-41 അ​ട​ക്കം 99.7 ശ​ത​മാ​നം പേ​രാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. പാ​ല​ക്കാ​ട്ട് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 1465, എ​സ്.​സി -3142, എ​സ്.​ടി -290 , ഒ.​ബി.​സി, ഒ.​ഇ.​സി എ​ന്നി​വ​യി​ൽ​നി​ന്ന് യ​ഥാ​ക്ര​മം 13018, 150 അ​ട​ക്കം 99.66 ശ​ത​മാ​നം പേ​രും യോ​ഗ്യ​ത നേ​ടി.

 

Tags:    
News Summary - SSLC exam result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.