Posted On
date_range Updated On
date_range യുവാവിനെ പന്നി കുത്തിപ്പരിേക്കൽപ്പിച്ചു
അലനല്ലൂർ: വട്ടമണ്ണപ്പുറം താളിയിൽ സഫിയാന്റെ മകൻ സമീർ ബാബുവിന് (31) കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്ക്. കാലിന്റെ തുടയിലും വയറിന് സമീപത്തുമാണ് പരിക്കേറ്റിട്ടുള്ളത്. ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ആദ്യം തൊട്ടടുത്ത ക്ലിനിക്കിലേക്കും പിന്നീട് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അണയംക്കോട് അൽഫിത്ത സ്കൂളിന് സമീപം കമുക് തോട്ടത്തിൽ വെച്ചായിരുന്നു പന്നിയുടെ ആക്രമണം. ഇദ്ദേഹത്തിന് പുറമെ ആടിനെയും പന്നി കുത്തി പരിക്കേൽപ്പിച്ചിരുന്നു. അടുത്ത കാലത്തായി നിരവധി പന്നികളാണ് പ്രദേശത്തെ കൃഷികൾ നശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.