വേ​ത​നം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റെ​യി​ൽ​വേ കോ​ൺ​ട്രാ​ക്ട് കാ​റ്റ​റി​ങ് ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ ജ​ങ്ഷ​ൻ സ്റ്റേ​ഷ​ന് മു​മ്പി​ൽ ന​ട​ന്ന സ​മ​രം

ജി​ല്ല​യി​ൽ അ​ക്ഷ​യ ഇ- ​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി അ​ക്ഷ​യ ഇ- ​കേ​ന്ദ്ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. നി​ല​വി​ൽ ജി​ല്ല​യി​ൽ 271 അ​ക്ഷ​യ ഇ- ​കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി​ല്ല​യു​ടെ വി​സ്തൃ​തി​യും ജ​ന​സം​ഖ്യ​യും പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഇ​ത് ആ​വ​ശ്യ​മാ​യ​തി​ന്റെ പ​കു​തി പോ​ലും വ​രു​ന്നി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 30 ല​ക്ഷ​ത്തോ​ളം ജ​ന​സം​ഖ്യ​യു​ള്ള ജി​ല്ല​യി​ൽ, മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഓ​രോ 2500 മു​ത​ൽ 3000 വ​രെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു അ​ക്ഷ​യ ഇ- ​കേ​ന്ദ്രം വീ​തം ആ​വ​ശ്യ​മാ​ണ്.

ഈ ​ക​ണ​ക്കു​വെ​ച്ച് പ​രി​ശോ​ധി​ച്ചാ​ൽ ജി​ല്ല​യി​ൽ കു​റ​ഞ്ഞ​ത് എ​ണ്ണൂ​റ് മു​ത​ൽ ആ​യി​രം വ​രെ കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കൂ.

ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​ർ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​ൽ മാ​ത്ര​മേ അ​ടു​ത്തു​ള്ള അ​ക്ഷ​യ ഇ- ​കേ​ന്ദ്ര​ത്തി​ൽ എ​ത്താ​ൻ സാ​ധി​ക്കു​ന്നു​ള്ളൂ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​റും പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ട് കി​ലോ​മീ​റ്റ​റു​മാ​ണ് ര​ണ്ട് കേ​ന്ദ്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​റ​ഞ്ഞ ദൂ​ര​പ​രി​ധി​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും ഇ​ത് പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പാ​യി​ട്ടി​ല്ല.

ജി​ല്ല അ​ക്ഷ​യ ഇ- ​കേ​ന്ദ്രം പ്രോ​ജ​ക്ട് ഓ​ഫി​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags:    
News Summary - Shortage in the number of Akshaya e-Kendras in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.