പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട ലോ​റി

വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം ലോറികൾ കൂട്ടിയിടിച്ച് അപകടം

വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പം ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​ബി​ൻ (24), ഡോ​ൺ (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​ർ​ക്കും കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.45 ഓ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം.

പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ തൃ​ശൂ​ർ ദി​ശ​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ൽ മ​റ്റൊ​രു ലോ​റി ഇ​ടി​ച്ചു. പി​ന്നി​ൽ വ​രി​ക​യാ​യി​രു​ന്ന മ​റ്റൊ​രു ടി​പ്പ​ർ​ലോ​റി ഇ​തി​ന് പി​ന്നി​ലും ഇ​ടി​ച്ചു. ആ​ദ്യം ഇ​ടി​ച്ച ലോ​റി​യി​ൽ ഉ​ള്ള​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ അ​ഗ്നി ര​ക്ഷാ​സേ​ന എ​ത്തി ഡോ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​ല​ക്ഷ്യ​മാ​യി ലോ​റി നി​ർ​ത്തി​യി​ട്ട് പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Lorries collide near Panniyankara Toll Plaza in Vadakkancherry, causing accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.