ഒ​റ്റ​പ്പാ​ല​ത്ത് സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ചു

ഒ​റ്റ​പ്പാ​ലം: നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ അ​ഗ്നി​ബാ​ധ. ഒ​റ്റ​പ്പാ​ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് ബ​സി​ൽ നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​താ​യി ക​ണ്ട​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ യാ​ത്ര​ക്കാ​രെ ബ​സി​ൽ നി​ന്നും ആ​ളു​ക​ളെ പൂ​ർ​ണ​മാ​യും പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

പാ​ല​ക്കാ​ട് - ഗു​രു​വാ​യൂ​ർ റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ‘അ​മ്പാ​ടി ക​ണ്ണ​ൻ’ ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. വൈ​കു​ന്നേ​രം 6.45ഓ​ടെ​യാ​ണ് സം​ഭ​വം. ബ​സി​ന്റെ അ​ടി​യി​ൽ​നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​ന്റെ ഒ​റ്റ​പ്പാ​ലം ശാ​ഖ​ക്ക് സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ അ​നു​ഗ്ര​ഹ​മാ​യി. പ​മ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം പ്ര​യോ​ഗി​ച്ച​തി​നാ​ൽ അ​ഗ്നി പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി. ഡീ​സ​ൽ പൈ​പ്പ് പൊ​ട്ടി​യ​താ​കാം തീ ​പി​ടി​ത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags:    
News Summary - A private bus caught fire while it was running.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.