കനാൽ പുറമ്പോക്കിലെ മരങ്ങൾ ഭീഷണിയായി

പറളി: മലമ്പുഴ കനാൽ പുറമ്പോക്ക് പരിധിയിലെ വൻമരങ്ങളും കരിമ്പനയും നാട്ടുകാരെയും പരിസരത്തെ വീട്ടുകാരെയും ഭീതിയിലാക്കുന്നു. പറളി പഞ്ചായത്തിലെ അഞ്ചാം മൈലിൽ പള്ളിക്ക് മുന്നിലെ മലമ്പുഴ കനാൽ പുറമ്പോക്കിലെ മരങ്ങളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടിയ എടുത്തില്ലെന്നാണ് പരാതി. പറളി പഞ്ചായത്ത് സെക്രട്ടറി, മലമ്പുഴ കനാൽ അധികൃതർ എന്നിവർക്ക് നിരവധി വീട്ടുകാർ ഒപ്പിട്ട് പരാതി നൽകിയിട്ട് മാസങ്ങളായിട്ടും നടപടിയുണ്ടായില്ല. കാറ്റടിക്കുമ്പോൾ ഉള്ളിൽ കനലെരിയുകയാണെന്ന് പരിസരവാസികൾ പറയുന്നു.

Tags:    
News Summary - Trees pose a threat to locals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.