representative image
പാലക്കാട്: ജില്ലയിലെ കെണ്ടയ്ൻമെൻറ് സോണുകളിൽ മേയ് 12, 13 തീയതികളിൽ ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കൽ, മാംസവിതരണം എന്നിവ നിരോധിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ജനക്കൂട്ടം ഒഴിവാക്കുക, സമ്പർക്കം കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ജില്ല കലക്ടർ മൃൺമയി ജോഷി അറിയിച്ചു.
സാധാരണ മാംസ കടകൾക്ക് നിയന്ത്രണം ബാധകമല്ല. തിങ്കളാഴ്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മറ്റു സ്ഥലങ്ങളിൽ ആവശ്യമുള്ളവർ മാത്രം ചേർന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടും മൃഗങ്ങളെ അറുക്കുന്നതിൽ തടസമില്ല.
ഇങ്ങനെ അറുക്കുന്ന മാംസം ബന്ധപ്പെട്ടവർ വീടുകളിൽ എത്തിച്ചുകൊടുക്കണം. അറുക്കുന്ന സ്ഥലത്ത് മാംസ വിതരണം കർശനമായി നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.