ഒറ്റപ്പാലം: സൗത്ത് പനമണ്ണയിലെ വാടകവീട്ടിൽനിന്ന് ലഹരിവസ്തുക്കളും ലൈസൻസില്ലാതെ സൂക്ഷിച്ച പടക്ക ശേഖരവും പിടികൂടിയ സംഭവത്തിൽ ആറുപേരെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം കാഞ്ഞിരക്കടവ് കൊരട്ടിയിൽ വീട്ടിൽ ഷാനിഫ് (30), ഷോർണൂർ കുളപ്പുള്ളി കൈപ്പുള്ളി വീട്ടിൽ വിഘ്നേഷ് (26), ഷൊർണൂർ ഗണേശഗിരി ഷാ മൻസിലിൽ കെ.ബി. ഷബീർ (39), ഒറ്റപ്പാലം പൂളക്കുണ്ട് കുന്നത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ (24), പൂളക്കുണ്ട് കൊല്ലത്ത് വീട്ടിൽ ഷാഫി (27), ഷൊർണൂർ ചുടുവാലത്തൂർ കുന്നത്ത് വീട്ടിൽ സനിൽ (27) എന്നിവരാണ് അറസ്റ്റിലായത്.
ഒറ്റപ്പാലം പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 639 ഗ്രാം കഞ്ചാവും 49.6 ഗ്രാം മെത്താംഫിറ്റാമിനും 15 പെട്ടികളിലായി സൂക്ഷിച്ച പടക്കശേഖരവും പിടികൂടിയത്. ഉപയോഗത്തിനും വിൽപനക്കുമായിട്ടാണ് യുവാക്കൾ ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നും വിഷു വിൽപനക്ക് ശേഷം ബാക്കിവന്ന പടക്കങ്ങളാണ് സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.