കൂറ്റനാട്: സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപനത്തില്‍ മോഷണം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അബ്ദുറയ്ഹാനെ (23)യാണ് കൊയമ്പത്തൂരില് വെച്ച് ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. 25ാം തീയതിയാണ് കപ്പൂര്‍ കൊഴിക്കര കണക്കാക്കില് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ മോഷണം നടത്തിയത്.
മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ആറരഗ്രാം തൂക്കത്തില്‍ നാഗമ്പൂ മോതിരം, 1500 രൂപയും പലചരക്ക് സാധനങ്ങളും ഉള്‍പ്പടെ 57000രൂപയുടെ നഷ്ടം വന്നതായി പരാതിയില്‍ പറയുന്നു. കൊഴിക്കരയിലെ മറ്റു കടകളിലും മോഷണം നടന്നിട്ടുണ്ട്. മോഷണത്തിന് ശേഷം ട്രെയിനിൽ സ്വദേശത്തേക്ക് കടന്ന പ്രതിയെ റെയിൽവെ പൊലീസ് സഹായത്താൽ തമിഴ്നാട് കോയമ്പത്തൂർ വെച്ചാണ് കണ്ടെത്തിയത്.
പുല്ലുവെട്ട് മെഷീൻ പണിക്കായി കൊഴിക്കരയിൽ എത്തിയ പ്രതി സ്ഥലത്ത് വാടക കെട്ടിടത്തില്‍ താമസക്കാരനായിരുന്നു. ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ, എസ്.ഐമാരായ ശ്രീലാൽ, ജ്യോതിപ്രകാശ്, അരവിന്ദാക്ഷൻ, ക്രൈം സ്ക്വാഡ് എ.എസ്.ഐ അബ്ദുൽറഷീദ്, എസ്.സി.പി.ഒമാരായ നൗഷാദ്ഖാൻ, രഞ്ജിത്, ജയൻ, റഫീഖ്, സുജീഷ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.