മുണ്ടൂർ: കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുള്ള ചെമ്മരിയാടിൻപ്പറ്റമെത്തിയത് കൗതുകമാവുന്നു.
മുണ്ടൂർ പഞ്ചായത്തിലെ പൊരിയാനി പ്രദേശത്താണ് തീറ്റ തേടി ചെമ്മരിയാടുകളുമായി കർഷകരെത്തിയത്. മകരക്കൊയ്ത്ത് പൂർത്തിയായ വയലേലകളിലെ പച്ചപ്പും കൊയ്ത്തിെൻറ അവശിഷ്ടങ്ങളും ചെമ്മരിയാടുകളെ മേയ്ക്കാൻ അനുയോജ്യമാണ്.
തോടുകളും ചെറുചാലുകളും വറ്റിവരണ്ടത് ഇത്തരം ചെമ്മരിയാട് വളർത്ത് സംഘങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. തൊട്ടടുത്ത സ്ഥലങ്ങളിൽ നിന്ന് വെള്ളമെടുത്ത് താഴ്ന്ന ഇടങ്ങളിൽ ടാർ പായ വിരിച്ച് വെള്ളം ശേഖരിച്ചാണ് ചെമ്മരിയാടുകളുടെ ദാഹമകറ്റുന്നത്. കീടനാശിനി പ്രയോഗമില്ലാത്ത ജലലഭ്യതയുള്ള തീറ്റയുള്ള പ്രദേശത്താണ് ഇവർ തമ്പടിക്കാറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.