മു​ത​ല​മ​ട വെ​ള്ളാ​രം ക​ട​വി​ൽ ഫാ​ക്ട​റി​ക്ക് മു​ന്നി​ൽ സ​മ​രം ചെ​യ്ത​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് തി​രു​ച​ന്ദ്ര​ൻ

രൂക്ഷമായ ദുർഗന്ധം: മുതലമടയിൽ വളം നിർമാണ ഫാക്ടറി നാട്ടുകാർ ഉപരോധിച്ചു

മു​ത​ല​മ​ട: മു​ത​ല​മ​ട വെ​ള​ളാ​ര​ൻ​ക​ട​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ളം നി​ർ​മാ​ണ ഫാ​ക്ട​റി​യി​ൽ നി​ന്ന് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഫാ​ക്ട​റി ഉ​പ​രോ​ധി​ച്ചു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ഫാ​ക്ട​റി പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​പ്പി​ച്ചു.

വെ​ള്ളാ​ര​ൻ​ക​ട​വ് ബാ​ബു​പ​തി ആ​ദി​വാ​സി ഉ​ന്ന​തി​ക്ക് സ​മീ​പ​മാ​ണ് വ​ളം നി​ർ​മാ​ണ ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഫാ​ക്ട​റി​യി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന ദു​ർ​ഗ​ന്ധം മൂ​ലം ശ്വാ​സ​കോ​ശ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഫാ​ക്ട​റി ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ നീ​ണ്ട സ​മ​ര​ത്തി​നൊ​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

ഫാ​ക്‌​ട​റി​യി​ലെ വാ​ഹ​ന​ങ്ങ​ൾ അ​ക​ത്തും പു​റ​ത്തും ക​ട​ക്കാ​തി​രി​ക്കാ​വാ​ൻ നാ​ട്ടു​കാ​ർ രാ​ത്രി​യി​ലും ഫാ​ക്‌​ട​റി​ക്കു സ​മീ​പം ത​മ്പ​ടി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് തി​രു​ച​ന്ദ്ര​ൻ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക​ൾ കേ​ട്ട​റി​ഞ്ഞു. ശേ​ഷം ഫാ​ക്ട​റി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നാ​ട്ടു​കാ​രു​ടെ പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ വി​ദ​ഗ്ധ സം​ഘം പ​ഠ​നം ന​ട​ത്തി പ​ഞ്ചാ​യ​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് തി​രു​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - Severe foul smell: Fertilizer manufacturing plant in Muthalamada blockaded by locals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.