ജി​ല്ല ആ​ശു​പ​ത്രി​യി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഒ.​പി വി​ഭാ​ഗ​ത്തി​ൽ സീ​ലി​ങ് അ​ട​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി.​പി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ക്കു​ന്നു

ജില്ല വനിത-ശിശു ആശുപത്രിയിൽ സീലിങ് അടർന്നുവീണു

പാ​ല​ക്കാ​ട്: ജി​ല്ല വ​നി​ത-​ശി​ശു ആ​ശു​പ​ത്രി​യി​ലെ സീ​ലി​ങ് അ​ട​ർ​ന്നു​വീ​ണു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ ഒ.​പി കൗ​ണ്ട​റി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തെ മേ​ൽ​ക്കൂ​ര​യി​ലെ പ്ലാ​സ്റ്റി​ക് സീ​ലി​ങ് പാ​ളി​ക​ളാ​ണ് അ​ട​ർ​ന്നു​വീ​ണ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ.​പി ടി​ക്ക​റ്റെ​ടു​ക്കാ​നാ​യി വ​രി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ശ​ബ്ദം കേ​ട്ട് ഓ​ടി​മാ​റു​ന്ന​തി​നി​ടെ സീ​ലി​ങ് പാ​ളി കാ​ലി​ൽ ത​ട്ടി ഒ​രു സ്ത്രീ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. രോ​ഗി​യോ​ടൊ​പ്പം എ​ത്തി​യ സ്ത്രീ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ഉ​ട​ൻ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. സു​ര​ക്ഷ​ജീ​വ​ന​ക്കാ​രും മ​റ്റും ചേ​ർ​ന്ന് അ​ട​ർ​ന്നു​വീ​ണ സീ​ലി​ങ് പാ​ളി​ക​ൾ നീ​ക്കം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ് സീ​ലി​ങ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്തും ചെ​റി​യ രീ​തി​യി​ൽ പാ​ളി​ക​ൾ അ​ട​ന്നു​വീ​ണി​രു​ന്നു.

മേ​ൽ​ക്കൂ​ര ഷീ​റ്റ് ആ​യ​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് ചോ​ർ​ന്നൊ​ലി​ക്ക​ലും വേ​ന​ൽ​ക്കാ​ല​ത്ത് ക​ടു​ത്ത ചൂ​ടും മൂ​ലം ആ​ളു​ക​ൾ പ്ര​യാ​സ​പ്പെ​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് ര​ണ്ട് വ​ർ​ഷം മു​മ്പ് പ്ലാ​സ്റ്റി​ക് സീ​ലി​ങ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ഉ​റ​പ്പി​ല്ലാ​ത്ത സ്ക്രൂ​ക​ളി​ൽ ഉ​റ​പ്പി​ച്ച​തി​നാ​ലാ​ണ് ഇ​വ വീ​ണ​മെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വൃ​ത്തി മോ​ശ​മാ​യി​രു​ന്നു​വെ​ന്നും എ​ച്ച്.​എം.​സി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ആ​ളു​ക​ളെ​ത്തി മു​ഴു​വ​ൻ സീ​ലി​ങ്ങും അ​ഴി​ച്ചു​മാ​റ്റി. വീ​ണ്ടും സീ​ലി​ങ് ന​ട​ത്തു​ന്ന​തി​നാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു

പാ​ല​ക്കാ​ട്: ജി​ല്ല ആ​ശു​പ​ത്രി​യി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഒ.​പി വി​ഭാ​ഗ​ത്തി​ൽ സീ​ലി​ങ് അ​ട​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി.​പി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു. അ​ഡീ​ഷ​ന​ൽ ഡി.​എം.​ഒ സ്ഥ​ല​ത്തെ​ത്തി പ്ര​ശ്‌​ന​പ​രി​ഹാ​രം കാ​ണു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി താ​ൽ​ക്കാ​ലി​ക​മാ​യി സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

ജി​ല്ല സെ​ക്ര​ട്ട​റി സു​മ​ല​ത മോ​ഹ​ൻ​ദാ​സ്, ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മു​ര​ളി കെ. ​താ​രേ​ക്കാ​ട്, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, കെ. ​ബാ​ബു, ജ​മാ​ൽ ശ​ശി​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Ceiling collapses at District Women and Child Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.