ആദിത് മുൻഭാഗം സ്​കൂട്ടർ മാതൃകയിലുള്ള സൈക്കിളിൽ

കാഴ്​ചയിൽ​ സ്കൂട്ടർ; ആദിത്തിന്‍റെ 'ചേസൈ' നാട്ടിലെ ഹീറോ

പെരിങ്ങോട്ടുകുറുശ്ശി (പാലക്കാട്​): സ്കൂട്ടർ ഓടിക്കാനുള്ള ഒമ്പതാം ക്ലാസുകാര​െൻറ അതിയായ മോഹത്തിനൊടുവിൽ പിറവിയെടുത്തത്​ വാഹന കമ്പനികൾക്ക്പോലും കേട്ടുകേൾവിയില്ലാത്ത പുതിയ ഒരിനം. പെരിങ്ങോട്ടുകുറുശ്ശി ചൂലന്നൂർ സ്വദേശിയായ ആദിത്താണ്​ സ്കൂട്ടർ ഓടിക്കാൻ പ്രായം തടസ്സമായപ്പോൾ നാട്ടിലെ താരമായ 'ചേസെ'ക്ക്​ ജന്മം നൽകിയത്​.

കാഴ്​ചക്ക്​ സ്കൂട്ടറാണെങ്കിലും നിരവധി പ്രത്യേകതകളുണ്ടിതിന്. പെട്രോൾ വേണ്ട, രജിസ്ട്രേഷൻ വേണ്ട, ഇൻഷുറൻസ് അടക്കേണ്ട. ചേതക് സ്കൂട്ടറി​െൻറ മുൻവശവും പഴയ സൈക്കിളി​െൻറ പിൻവശവും കൂട്ടിച്ചേർത്ത്​ നിർമിച്ച ചേതക്ക്​ സൈക്കിളിന്​ 'ചേ​സൈ' എന്ന ചുരുക്കപ്പേര്​ നൽകിയതും ആദിത്താണ്​.

ചേസെ ഒറ്റനോട്ടത്തിൽ സ്കൂട്ടറാണെന്നേ തോന്നൂ. പിൻവശം കണ്ടാലേ ധാരണ തിരുത്താനാകൂ. നാട്ടുകാർക്ക് മാത്രമല്ല, ചെറിയ ചെക്കൻ ചെത്തിപ്പൊളിച്ച് വരുന്നത് കണ്ട് പൊലീസുകർക്ക് വരെ അമളി പറ്റിയിട്ടുണ്ട്. കൈ കാണിച്ചു നിർത്തി പരിശോധിക്കുമ്പോഴാണ് അബദ്ധം മനസ്സിലാകുന്നത്​.

സൈക്കിൾ നിർമിക്കാൻ 7,000 രൂപ ചെലവായെന്ന് ആദിത് പറഞ്ഞു. ചേ​സൈയിൽ സംസ്ഥാനം ചുറ്റണമെന്ന തീരുമാനത്തിലാണ് ചൂലന്നൂർ മുരളികയിൽ മുരളീധര​െൻറയും കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സനായ സുചിതയുടെയും മകനായ ആദിത്. മായന്നൂർ ജവഹർ നവോദയ സ്കൂൾ വിദ്യാർഥിയാണ്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.