പോത്തിന്‍റെ കുത്തേറ്റ് സ്കൂള്‍ ജീവനക്കാരിക്ക് പരിക്ക്

ആനക്കര: വഴിനടന്നു പോകുകയായിരുന്ന സ്കൂള്‍ ജീവനക്കാരിക്ക് വളർത്തു പോത്തിന്റെ കുത്തേറ്റു. ചേക്കോട് പുതുമന വിജയന്റെ ഭാര്യയും കണ്ടനകത്തെ സ്വകാര്യ സ്കൂള്‍ ജീവനക്കാരിയുമായ രത്നത്തിനാണ് പരിക്കേറ്റത്. ചേക്കോട് പള്ളിയുടെ വടക്കുവശത്തുകൂടി പോകുന്ന പ്രാദേശിക റോഡിൽ വച്ചാണ് സംഭവം. കയർ ഊരി വിട്ട പോത്ത് പിറകെ വന്ന് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാലിന് പരിക്കേക്കുകയും കൈയിൽ ഉണ്ടായിരുന്ന രണ്ട് കിലോ എണ്ണ നഷ്ടമാകുകയും ചെയ്തു. അതേസമയം, പോത്തിന്റെ പിറകെ വന്ന ഉടമയോട് പോത്തിനെ കയർ ഊരി വിടുന്നത് ശരിയല്ലെന്ന് പറഞ്ഞെങ്കിലും പോത്ത് റോഡിൽ കൂടെയാണ് പോകുന്നതെന്ന പരിഹാസമാണ് ഉടമയില്‍നിന്നുണ്ടായതെന്നും ഇവര്‍ പറയുന്നു.

Tags:    
News Summary - School worker injured by buffalo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.