ഡോ. മാധവമേനോൻ പുരസ്കാരം സഹല ഫർസാനക്ക് പ്രിൻസിപ്പൽ ജില്ല ജഡ്ജി ഡോ. ബി. കലാം പാഷ സമ്മാനിക്കുന്നു
പാലക്കാട്: ഇന്ത്യയിലെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവ് ഡോ. എൻ.ആർ. മാധവമേനോെൻറ സ്മരണാർഥം ജില്ലയിലെ ഏറ്റവും മികച്ച നിയമ വിദ്യാർഥിക്ക് വിശ്വാസ് നൽകുന്ന പുരസ്കാരത്തിന് നെഹ്റു അക്കാദമി ഓഫ് ലോയിലെ സി.കെ. സഹല ഫർസാന അർഹയായി. റണ്ണറപ് പുരസ്കാരത്തിന് അൽഅമീൻ ലോ കോളജിലെ കല്യാണി ബാലചന്ദ്രനും പ്രോത്സാഹന സമ്മാനം വി.ആർ. കൃഷ്ണൻ എഴുത്തശ്ശൻ ലോ കോളജിലെ എം. ഷബാസും അൽഅമീൻ ലോ കോളജിലെ അമൃത എം. നായരും നേടി.
പുരസ്കാരങ്ങൾ പാലക്കാട് പ്രിൻസിപ്പൽ ജില്ല ജഡ്ജി ഡോ. ബി. കലാം പാഷ വിതരണം ചെയ്തു. വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, വൈസ് പ്രസിഡൻറുമാരായ ബി. ജയരാജൻ, അഡ്വ. ആർ. ദേവി കൃപ, ജോ. സെക്രട്ടറിമാരായ ദീപ ജയപ്രകാശ്, അഡ്വ. എൻ. രാഖി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.