പുതുനഗരം പഞ്ചായത്തിൽ റോഡ് കൈയേറി കോൺക്രീറ്റ് ചെയ്ത നിലയിൽ
പുതുനഗരം: പഞ്ചായത്ത് റോഡ് കൈയേറി നിർമാണം വ്യാപകം. പുതുനഗരം, കൊടുവായൂർ പഞ്ചായത്തുകളിലാണ് റോഡ് കൈയേറ്റം വ്യാപകം. വീടുകളുടെ പ്രധാന കവാടത്തിലേക്ക് കയറാനുള്ള ചവിട്ടുപടികളും വാഹനങ്ങൾ കയറ്റുന്നതിനുള്ള കോൺക്രീറ്റ് നിർമാണവുമെല്ലാം റോഡുകളിലാണ് ചെയ്തുവരുന്നത്.
വശങ്ങളിലെ കൈയേറ്റങ്ങൾ മൂലം എല്ലാ സ്ഥലങ്ങളിലും റോഡിന് യഥാർഥ വീതിയില്ലാത്ത അവസ്ഥയാണ്. ഇത് വാഹനഗതാഗതമടക്കം ദുഷ്കരമാക്കുന്നു. പരിശോധിക്കേണ്ട അധികൃതർ രാഷ്ട്രീയ ഇടപെടൽ മൂലം കണ്ണടക്കുകയാണ്. അത്യാഹിതമുണ്ടാകുന്ന സമയങ്ങളിൽ ആംബുലൻസും ഫയർ എഞ്ചിനുമടക്കം കടന്നുപോകാനാകാത്ത സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്.
പഞ്ചായത്ത് റോഡിന്റെ കൈയേറ്റം ഒഴിപ്പിക്കുകയും അപകട സമയങ്ങളിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന യഥാർഥ വീതി നിലനിർത്തുവാൻ പഞ്ചായത്ത് സെക്രട്ടറിമാർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.