ഒ​ന്നാം വി​ള കൃ​ഷി​യ​റ​ക്കു​ന്ന​തി​നാ​യി കു​ഴ​ൽ​മ​ന്ദ​ത്ത് നി​ല​മൊ​രു​ക്കു​ന്നു

മഴ ദുർബലം; കടക്കെണിയിലും ഒന്നാം വിളയ്ക്കുള്ള പൊടിവിത തകൃതി

പാ​ല​ക്കാ​ട്: പ്ര​തി​സ​ന്ധി​ക്ക​ൾ​ക്കി​ട​യി​ലും ആ​ത്മ​വി​ശ്വാ​സം കൈ​വി​ടാ​തെ ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യോ​ടെ ഒ​ന്നാം വി​ള​യ്ക്ക് ഒ​രു​ക്കം തു​ട​ങ്ങി. താ​ങ്ങു​വി​ല​യ്ക്ക് നെ​ല്ലു​സം​ഭ​രി​ച്ച സ​പ്ലൈ​കോ ക​ഴി​ഞ്ഞ സീ​സ‍ണി​ലെ പ​ണം ഇ​തു​വ​രെ​യും കൊ​ടു​ത്തു​തീ​ർ​ത്തി​ട്ടി​ല്ല. പ​ണം ല​ഭി​ക്കാ​തെ ക​ട​ക്കെ​ണി​യി​ൽ കു​ടു​ങ്ങി​കി​ട​ക്കു​മ്പോ​ഴാ​ണ് വ​യ​ലു​ക​ളി​ൽ ഒ​ന്നാം വി​ള​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പ​തി​വു​പോ​ലെ ആ​രം​ഭി​ച്ച​ത്.

ജി​ല്ല​യി​ൽ ഒ​ന്നാം വി​ള സാ​ധാ​ര​ണ പൊ​ടി​വി​ത ന​ട​ത്തി​യാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. വി​ഷു ക​ഴി​ഞ്ഞ ഉ​ട​നെ കാ​ലാ​വ​സ്ഥ അ​നു​കു​ല​മാ​യാ​ൽ ക​ർ​ഷ​ക​ർ പാ​ട​ങ്ങ​ളി​ൽ കൃ​ഷി​പ്പ​ണി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത് പ​തി​വാ​ണ്. വേ​ന​ൽ​മ​ഴ ഈ ​പ്രാ​വ​ശ്യം ജി​ല്ല​യി​ലെ പ​ല​യി​ട​ത്തും വ്യ​ത്യ​സ്ത തോ​തി​ൽ ല​ഭി​ച്ച​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ഏ​കീ​ക​രി​ച്ച് വി​ള​യി​റ​ക്കു​ന്ന​തി​ന് ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ട്. കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച​യോ​ടെ പ​ല​യി​ട​ത്തും വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യി ല​ഭി​ച്ച​തോ​ടെ പൊ​ടി​വി​ത ഉ​പേ​ക്ഷി​ച്ച് ഞാ​റ്റ​ടി ഒ​രു​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും പ്ര​തി​ക്ഷി​ച്ച​ത്. എ​ന്നാ​ൽ, മ​ഴ വി​ട്ടു​നി​ന്ന​തി​നാ​ൽ വ​യ​ലു​ക​ളി​ലെ ഈ​ർ​പ്പം കു​റ​ഞ്ഞ​തോ​ടെ പൊ​ടി​വി​ത ന​ട​ത്തി​യാ​ണ് ഒ​ന്നാം വി​ള​യി​റ​ക്കു​ന്ന​ത്. ഞാ​റ്റ​ടി ത​യാ​റാ​ക്കി ഞാ​റ് പ​റി​ച്ച് ന​ട​ന്നു​ത് കൃ​ഷി​ച്ചെ​ല​വ് ഇ​ര​ട്ടി​പ്പി​ക്കും. ഉ​മ, ജ്യോ​തി തു​ട​ങ്ങി​യ വി​ത്തു​ക​ളാ​ണ് സാ​ധാ​ര​ണ​യാ​യി ഒ​ന്നാം വി​ള​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽ ഉ​മ​ക്ക് 120 ദി​വ​സ​വും ജ്യോ​തി​ക്ക് 90 ദി​വ​സ​വു കാ​ലാ​വ​ധി​യാ​ണു​ള്ള​ത്. ഒ​ന്നാം വി​ള​യി​ൽ മ​ഴ​ല​ഭ്യ​ത കു​ടൂ​ത​ൽ ല​ഭി​ക്കു​ന്ന​തി​നാ​ൽ ചെ​ടി​ക​ൾ മ​ഴ​യ​ത്ത് വീ​ഴാ​തെ നി​ൽ​ക്കു​ന്ന വി​ത്തു​ക​ളാ​ണ് ക​ർ​ഷ​ക​ർ തെ​ര​ഞ്ഞ​ടു​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ഒ​ന്നാം വി​ള ശ​രാ​ശ​രി 26000 മു​ത​ൽ 30,000 ഹെ​ക്ട​ർ വ​രെ സ്ഥ​ല​ത്ത് കൃ​ഷി​യ​റ​ക്കും.

Tags:    
News Summary - Rains are weak; first crop sowing is slow despite debt trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.