മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി​ലേക്ക് പു​തു​ന​ഗ​രം ഇ​സ്‍ലാ​മി​ക് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ, ഇ​സ്‍ലാ​മി​ക് ക​ൾ​ച്ച​റ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി.​എ​സ്. അ​ബൂ​ഫൈ​സ​ൽ, അ​ബ്ദു​സ​മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് മാ​ധ്യ​മം സ​ർ​ക്കു​ലേ​ഷ​ൻ ഡെ​വ​ല​പ്മെ​ന്റ് ഓ​ഫി​സ​ർ എം. ​സൈ​ദ് മു​ഹ​മ്മ​ദി​ന് കൈ​മാ​റി​യ​പ്പോ​ൾ

മാധ്യമം ഹെൽത്ത് കെയറിന് പുതുനഗരം ഇസ്‍ലാമിക് ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർഥികളുടെ കരുതൽ

പുതുനഗരം: മാരക രോഗങ്ങൾ ബാധിച്ച നിർധനരെ സഹായിക്കാൻ 92,000 രൂപ മാധ്യമം ഹെൽത്ത് കെയറിന് സമാഹരിച്ചു നൽകി പുതുനഗരം ഇസ്‍ലാമിക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർഥികൾ. തുകയുടെ ചെക്ക് സ്കൂൾ വിദ്യാർഥി പ്രതിനിധികൾ, ഇസ്‍ലാമിക് കൾച്ചറൽ ട്രസ്റ്റ് ചെയർമാൻ പി.എസ്. അബൂ ഫൈസൽ എന്നിവർ ചേർന്ന് മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്റ് ഓഫിസർ എം. സൈദ് മുഹമ്മദിന് കൈമാറി.

ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ വിദ്യാർഥികളായ എസ്. മിൻഹാ ഫാത്തിമ, ടി. മുഹമ്മദ് ഇബ്രാഹിം, എം. ബിലാൽ എന്നിവർക്ക് ഉപഹാരം നൽകി. സ്കൂളിനുള്ള ഉപഹാരം രക്ഷാധികാരി അബ്ദുസമദ്, പ്രിൻസിപ്പൽ എം. ഷാജിതാ റാഫി എന്നിവർ മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്റ് ഓഫിസർ എം. സൈദ് മുഹമ്മദിൽനിന്ന് ഏറ്റുവാങ്ങി.

മാധ്യമം ഹെൽത്ത് കെയർ സ്കൂൾ കോഓഡിനേറ്റർ കെ. സറീന, ക്ലാസ് മെന്റർ കെ. സുദർശൻ എന്നിവർക്ക് മാധ്യമത്തിന്റെ പ്രത്യേക ഉപഹാരം നൽകി. പുതുനഗരം ഇസ്‍ലാമിക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് എ. മുഹമ്മദ് ഷനൂബ്, വൈസ് പ്രസിഡന്റ് എ. മിഥുൻഷാ, ട്രസ്റ്റ് മെംബർ എം. മുഹമ്മദ് ജലാലുദ്ദീൻ, മാധ്യമം ഏരിയ കോഓഡിനേറ്റർ ലഹബര്‍ സാദിഖ്, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എ. മൻസൂർ, മാധ്യമം ലേഖകൻ എ. സാദിഖ്, മാനേജ്മെൻറ് കമ്മിറ്റി അംഗം കെ. ഷെരീഫ്, അക്കാഡമിക് കൗൺസിൽ കോഓഡിനേറ്റർ നസീർ ചിറ്റൂർ, സ്കൂൾ ഡയറക്ടർ അൻവർ ശിഹാബുദ്ദീൻ, രക്ഷാധികാരി അബ്ദുസമദ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ എ.സജ്ന, എം. സോഫിയ, ആർ. റിഷാന എന്നിവർ സംസാരിച്ചു.

Tags:    
News Summary - puthunagaram islamic high school handed over money to madhyamam health care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.