അലനല്ലൂർ : പെരിമ്പടാരി പുളിക്കുന്ന് പള്ളിയാലിൽ പട്ടികജാതി ഉന്നതിയിൽ താമസിക്കുന്ന അപ്പുട്ടിയുടെ വീട് കത്തിനശിച്ചു. വീട്ടുകാർ മാരിയമ്മൻ കോവിൽ നടക്കുന്ന ഉത്സവത്തിന് പോയപ്പോഴാണ് സംഭവം. സാമൂഹിക പ്രവർത്തകൻ സുരേഷ് അഗ്നിശമന വിഭാഗത്തേയും കെ.എസ്.ഇ ബി. അധികൃതരേയും അറിയിച്ചു.
അഗ്നിശമന സേന അംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. പുസ്തകങ്ങളും, വസ്ത്രങ്ങളും പാത്രങ്ങളും, റേഷൻ കാർഡ്, മറ്റ് രേഖകൾ, ഫർണിച്ചറുകൾ , ഭക്ഷ്യവസ്തുക്കൾ എന്നിവയെല്ലാം കത്തിനശിച്ചു. ചുമരുകൾക്ക് വലിയ വിള്ളൽ വീണു. വായ്പയെടുത്താണ് വീട് നിർമിച്ചത്. അതിന്റെ തുക മുഴുവൻ അടച്ച് തീർന്നിട്ടില്ല. എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കുടുംബത്തെ മാറ്റിപാർപ്പിക്കുമെന്ന് അലനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിങ് കമ്മറ്റി ചെയർപേഴ്സൺ കളഭം രാധാകൃഷ്ണൻ പറഞ്ഞു. കുട്ടികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.