മു​ത​ല​മ​ട ച​പ്പ​ക്കാ​ട്ടി​ൽ വൈ​ദ്യു​തി ലൈ​ൻ താ​ഴ്ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശം

വൈ​ദ്യു​തി ലൈ​ൻ താ​ഴ്ന്നു​കി​ട​ക്കു​ന്നു; ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ

കൊ​ല്ല​ങ്കോ​ട്: വൈ​ദ്യു​തി ലൈ​ൻ താ​ഴ്ന്ന നി​ല​യി​ലെ അ​വ​സ്ഥ​യി​ലും തി​രി​ഞ്ഞു​നോ​ക്കാ​തെ അ​ധി​കൃ​ത​ർ. മു​ത​ല​മ​ട, കൊ​ല്ല​ങ്കോ​ട്, എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വൈ​ദ്യു​തി ലൈ​ൻ താ​ഴ്ന്നു​ള്ള​ത്. മാ​വ്, തെ​ങ്ങ്, ചോ​ളം, പ​ച്ച​ക്ക​റി, ക​വു​ങ്ങ് എ​ന്നീ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് 11 കെ.​വി മു​ത​ൽ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ വൈ​ദ്യു​തി​ലൈ​ൻ വ​രെ ഭൂ ​നി​ര​പ്പി​ൽ​നി​ന്നും 9-10 അ​ടി​മാ​ത്രം താ​ഴ്ച്ച​യി​ലു​ള്ള​ത്. 20 അ​ടി​യി​ൽ അ​ധി​കം ഉ​യ​ര​ത്തി​ൽ സ്ഥാ​പി​ക്കേ​ണ്ട വൈ​ദ്യു​തി ലൈ​നു​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട​ക​ര​മാ​കും വി​ധ​ത്തി​ൽ താ​ഴ്ന്നു​ള്ള​ത്. ഓ​രോ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ​ക്കും ഇ​ട​യി​ലു​ള്ള ദൂ​ര​പ​രി​ധി 70 മീ​റ്റ​റി​ല​ധി​കം ഉ​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ലൈ​ൻ താ​ഴ്ന്നാ​ണു​ള്ള​ത്. ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ. 

Tags:    
News Summary - Power line down; Locals are in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.