ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണ പ​റ​ളി മ​ന​ക്ക​മ്പാ​ട് സ​ര​സ്വ​തി​യു​ടെ വീ​ട്

വീ​ട് ത​ക​ർ​ന്നു​; തൊ​ഴി​ലാ​ളി കു​ടും​ബം പെ​രു​വ​ഴി​യി​ൽ

പ​റ​ളി: ക​ന​ത്ത​മ​ഴ​യി​ൽ ചു​മ​ർ വി​ണ്ടു​കീ​റി വീ​ട് നി​ലം​പൊ​ത്തി. വ​യോ​ധി​ക​യ​ട​ക്കം അ​ഞ്ചം​ഗ തൊ​ഴി​ലാ​ളി കു​ടും​ബം താ​മ​സി​ക്കാ​നി​ട​മി​ല്ലാ​തെ പെ​രു​വ​ഴി​യി​ലാ​യി.

പ​റ​ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം​വാ​ർ​ഡി​ൽ മ​ന​ക്ക​മ്പാ​ട് മാ​രി​യ​മ്മ​ൻ കോ​വി​ലി​നു​സ​മീ​പം സ​ര​സ്വ​തി​യും മ​ക​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ടാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ചു​മ​ർ വ​ൻ​ശ​ബ്​​ത്തോ​ടെ വി​ണ്ടു​കീ​റി​യി​രു​ന്നു. ശ​ബ്​​ദം​കേ​ട്ട് വീ​ട്ടി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബം പു​റ​ത്തേ​ക്കോ​ടി.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വീ​ണു. ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​യ സു​രേ​ഷി​െൻറ വ​ല്ല​പ്പോ​ഴും കി​ട്ടു​ന്ന പ​ണി കൊ​ണ്ടാ​ണ് കു​ടും​ബം ജീ​വി​ക്കു​ന്ന​ത്. വീ​ട് ത​ക​ർ​ന്ന കു​ടും​ബം എ​വി​ടെ താ​മ​സി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.