കൊല്ലപ്പെട്ട കിരൺ

പ്രണയം! ബംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു

ബംഗളൂരു: തൊഴിലുടമയുടെ മകളെ പ്രണയിച്ചുവെന്നാരോപിച്ച് മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് മരിച്ചത്. യെലഹങ്കയിൽ ബുധനാഴ്ചയാണ് സംഭവം.

സംഭവത്തില്‍ പ്രതിയായ ഫാക്ടറി ഉടമയും തമിഴ്‌നാട് സ്വദേശിയുമായ ആനന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദിന്‍റെ മകളുമായി കിരൺ പ്രണയത്തിലായിരുന്നു. കിരണിന്‍റെ സഹോദരൻ ഹൃതിക്കും ഇതേ കമ്പനിയിലെ ജീവനക്കാരനാണ്.

കിരണിന്‍റെ മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യെലഹങ്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.