പൊ​ൽ​പ്പു​ള്ളി​യി​ൽ അപകടത്തിൽപെട്ട സ്വകാര്യ ബസ്

ബസ് മരത്തിലേക്ക് ഇടിച്ചുകയറി; 15 പേർക്ക് പരിക്ക്

ചിറ്റൂർ: പൊൽപ്പുള്ളിയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി ബസ് ജീവനക്കാരുൾപ്പെടെ 15 യാത്രക്കാർക്ക് പരിക്കേറ്റു. പൊൽപ്പുള്ളി കെ.വി.എം.യു.പി സ്കൂളിന് സമീപം തിങ്കളാഴ്ചയാണ് അപകടം. പാലക്കാട് ഭാഗത്തുനിന്നും വണ്ടിത്താവളത്തിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

സ്കൂളിന് സമീപത്തെ വളവിൽ ബസ്സിന്റെ നിയന്ത്രണം പൂർണമായും നഷ്ടമാവുകയും, റോഡരികിൽ നിന്നിരുന്ന വലിയ മരത്തിലേക്ക് ശക്തമായി ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും സ്കൂൾ അധികൃതരും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.

വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. ബസ്സിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. പരിക്കേറ്റ 15 പേരെയും ഉടൻ പാലക്കാട്ടെ ജില്ല ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.

Tags:    
News Summary - Bus crashes into tree; 15 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.