നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച ‘റെട്രോ’ ഫിലിം ഫെസ്റ്റിവലിൽ നിന്ന്
കൈത്താങ്ങേകാൻ ഫിലിം ഫെസ്റ്റിവൽ; സ്കൂൾ ലൈബ്രറി മിനി തിയറ്ററായി
പട്ടാമ്പി: കാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ ജനപ്രിയ സിനിമകളുടെ ഫെസ്റ്റിവൽ സംഘടിപ്പിച്ച് നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. മൂന്ന് ദിവസം നീണ്ട ‘റെട്രോ’ എന്നുപേരിട്ട സിനിമ ഫെസ്റ്റിവലിൽ വിവിധ ഭാഷകളിലെ ജനപ്രിയ സിനിമകളാണ് പ്രദർശിപ്പിച്ചത്. ചെന്നൈ എക്സ്പ്രസ്, കൂലി, ധീര, ഹാപ്പി ടു ഹാപ്പി, ലക്കി ദി റൈസർ തുടങ്ങിയ സിനിമകളാണ് പ്രദർശനത്തിനായി തിരഞ്ഞെടുത്തത്. സിനിമ പ്രദർശനത്തിനായി സ്കൂൾ ലൈബ്രറി ഹാൾ മനോഹരമായ മിനി തിയറ്ററാക്കി മാറ്റി. തിയറ്ററുകളിലെ മാതൃകയിൽ ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ച് കവാടത്തിൽ ടിക്കറ്റ് നൽകിയ ശേഷമാണ് വിദ്യാർഥികളെ അകത്തേക്ക് പ്രവേശിപ്പിച്ചത്.
രാവിലെയും ഉച്ചയ്ക്കും ഓരോ ഷോ വീതം ക്രമീകരിച്ച ഫെസ്റ്റിവലിൽ ഒരു പ്രദർശനത്തിൽ രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് അവസരം നൽകിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് കെ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ പി. പ്രദീപ്, ബൈജു കോട്ടയിൽ, കെ.കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വളന്റിയർ ലീഡർ എൻ. ദൃശ്യ, വളന്റിയർ സന മോൾ, അർജ്ജുൻ കൃഷ്ണ, ഉബൈദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.