ഒറ്റപ്പാലം: പ്ലാറ്റ് ഫോമിന്റെ നീളക്കുറവ് മൂലം ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ദുരിതമനുഭവിക്കുന്ന യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. അമൃത് ഭാരത് പദ്ധതിയിൽ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ അനുബന്ധമായി ഒന്നാം നമ്പർ പ്ലാറ്റ് ഫോമിന്റെ നീളം കൂട്ടുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
പാലക്കാട് ഭാഗത്തേക്കുള്ള ട്രെയിനുകൾ കടന്നുപോകുന്ന ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ നീളമാണ് കൂട്ടുന്നത്. ഒറ്റപ്പാലത്ത് സ്റ്റോപ്പുള്ള ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ കൂടുതൽ ബോഗികളുള്ള ട്രെയിനുകൾ നിർത്തിയിടുമ്പാൾ വണ്ടിയുടെ ഏറ്റവും പുറകിലുള്ള ബോഗികളിൽ ചിലത് പ്ലാറ്റ്ഫോമും കടന്ന് നിൽക്കുന്നതാണ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
ട്രെയിനിൽ കയറിപ്പറ്റാൻ ഗ്രൗണ്ട് ലെവലിൽ നിന്നും കൂടുതൽ പൊക്കമുള്ള ചവിട്ടുപടികളിൽ കാലെടുത്ത് വെക്കുന്നത് അതിസാഹസപ്പെട്ടാണ്. അതുപോലെ തന്നെയാണ് ഇറങ്ങാനും. റെയിൽവേ സ്റ്റേഷന് മുന്നിലൂടെയുള്ള റോഡ് അവസാനിക്കുന്ന ഭാഗത്ത് സുരക്ഷ ക്രമീകരങ്ങളുടെ ഭാഗമായുള്ള മതിൽ കെട്ടൽ പൂർത്തിയായി. ഇതോടനുബന്ധിച്ചാണ് പ്ലാറ്റ് ഫോമിന്റെ നീളം കൂട്ടുന്ന പ്രവൃത്തികളും നടക്കുന്നത്. നീളം കൂട്ടുന്നതോടെ ഇവിടെ നടക്കുന്ന അപകടങ്ങൾക്കും പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.