Posted On
date_range Updated On
date_range വയോധികയുടെ മരണത്തിൽ ദുരൂഹത
പാലക്കാട്: വയോധികയെ ഒഴിഞ്ഞപറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. കണ്ണാടി ഞായറാഴ്ചക്കാവ് കരുമന്‍റെ മകൾ ദൈവാനിയെയാണ് (65) തിങ്കളാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച മുതൽ ഇവരെ കാണാതായിരുന്നു.
തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് വീടിന് 100 മീറ്റർ അകലെ പാഴ്ചെടികളും പുല്ലും നിറഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.