ഇന്റര്‍സോണ്‍ വനിത ഖോഖോ ചാമ്പ്യന്‍ഷിപ്പ്: മേഴ്സി കോളജ് ചാമ്പ്യന്മാര്‍ പൂക്കാട്ടിരി: സഫ കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഇന്‍റര്‍സോണ്‍ വനിത ഖോഖോ ചാമ്പ്യൻഷിപ്പില്‍ പാലക്കാട് മേഴ്സി കോളജ് ജേതാക്കളായി. ഫൈനലില്‍ താനൂർ ഗവ. കോളജിനെയാണ് പരാജയപ്പെടുത്തിയത്. ലൂസേഴ്സ് ഫൈനലിൽ തൃശൂര്‍ സെന്‍റ് മേരീസ് കോളജിനെ തോൽപിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പ് സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി.വി. നിതിന്‍ അധ്യക്ഷത വഹിച്ചു. എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹസീന ഇബ്രാഹീം, കേശവദാസ്, പി.കെ. അബ്ദുഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി അമീന്‍ നവാസ് സ്വാഗതവും സി. സുല്‍ഫിക്കര്‍ നന്ദിയും പറഞ്ഞു. ഫോട്ടോ : കാലിക്കറ്റ് സർവകലാശാല ഇന്‍റര്‍സോണ്‍ വനിത ഖോഖോ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പാലക്കാട് മേഴ്സി കോളജ് ടീം M3 VNCY 3 Mercy College Team.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.