മാത്തൂരിൽ ജലക്ഷാമത്തിന് കാരണം ജൽ ജീവൻ പദ്ധതി വൈകിപ്പിച്ചത്

മാ​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ശു​ദ്ധ​ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കാ​ൻ പ്ര​ധാ​ന കാ​ര​ണം ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി വൈ​കി​പ്പി​ച്ച​താ​ണെ​ന്ന് ആ​ക്ഷേ​പം. മാ​ത്തൂ​രി​ൽ ര​ണ്ടു വ​ർ​ഷം മു​മ്പ് പ​ണി തു​ട​ങ്ങി​യ ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഇ​നി​യും ഒ​ട്ടേ​റെ പ​ണി​ക​ൾ ബാ​ക്കി​യു​ണ്ട്. ഈ ​പ​ദ്ധ​തി​ക്കൊ​പ്പം പ​ണി തു​ട​ങ്ങി​യ കോ​ട്ടാ​യി പ​ഞ്ചാ​യ​ത്തി​ലെ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ആ​റു മാ​സം ക​ഴി​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ ആ​ന​യം​കു​ണ്ട്, അ​ഞ്ചാം വാ​ർ​ഡി​ൽ ആ​ങ്കി​ര​ങ്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശു​ദ്ധ​ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ​ത്. ആ​ന​യം​കു​ണ്ട് പ്ര​ദേ​ശ​ത്തെ എ​ഴു​പ​ത്ത​ഞ്ചി​ൽ പ​രം കൂ​ടും​ബ​ങ്ങ​ൾ​ക്ക് ജ​ല​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത് ആ​ലി​ൻ ചു​വ​ട്ടി​ലെ മി​നി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ വേ​ന​ൽ ക​ന​ത്ത​തോ​ടെ ഇ​തി​ൽ നി​ന്ന് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഏ​താ​നും ദി​വ​സം ലോ​റി​യി​ൽ വെ​ള്ള​മെ​ത്തി​ച്ച് വി​ത​ര​ണം ന​ട​ത്തി​യെ​ന്നും ജ​ല​ക്ഷാ​മ​ത്തി​ന് യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം ശി​വ​ദാ​സ​ൻ പ​റ​ഞ്ഞു.

ലോറിയിൽ വെള്ളമെത്തിക്കാനും കടമ്പകളേറെ

കോ​ട്ടാ​യി: പൊ​ള്ളു​ന്ന വേ​ന​ലി​ൽ ശു​ദ്ധ​ജ​ല​ത്തി​നാ​യി പ്ര​യാ​സ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മാ​യി ലോ​റി​യി​ൽ വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നും ഒ​ട്ടേ​റെ ക​ട​മ്പ​ക​ളെ​ന്ന് പ​രാ​തി. വെ​ള്ള​മെ​ത്തി​ക്കാ​ൻ ലോ​റി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തി​ന് ആ​ദ്യം ടെ​ൻ​ഡ​ർ പ​ര​സ്യം ന​ൽ​ക​ണം. തു​ട​ർ​ന്ന് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ടെ​ൻ​ഡ​ർ എ​ടു​ക്കു​ന്ന​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തും. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും മ​റ്റും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​ഴ്ച​ക​ളെ​ടു​ക്കും. ജ​ല​ക്ഷാ​മ​ത്താ​ൽ പൊ​റു​തി​മു​ട്ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പെ​ട്ടെ​ന്ന് വെ​ള്ള​മെ​ത്തി​ക്കാ​ൻ ഇ​ത് ത​ട​സ്സ​മാ​ണെ​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും മ​റ്റും പ​റ​യു​ന്ന​ത്.

Tags:    
News Summary - Delay in Jal Jeevan project due to water shortage in Mathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.