പുതുക്കോട്: പണരഹിത ഇടപാടുകൾ വ്യാപകമാകുമ്പോഴും പുതുക്കോട് മണപ്പാടത്തെ പെട്രോൾ പമ്പിൽ ഓൺലൈൻ പേയ്മെന്റുകൾ നിഷേധിക്കുന്നത് യാത്രക്കാരെ വലക്കുന്നു. ഗൂഗിൾ പേ ഉൾപ്പെടെയുള്ള യു.പി.ഐ സേവനങ്ങളും ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് പേയ്മെന്റുകളും പമ്പിൽ ലഭ്യമല്ല.
സമീപ പ്രദേശങ്ങളിലെ മറ്റ് പമ്പുകളിൽ ഡിജിറ്റൽ ഇടപാടുകൾ നടക്കുമ്പോഴാണിത്. പമ്പിൽ വാഹനം നിർത്തി കിലോമീറ്ററുകൾ അകലെയുള്ള തച്ചനടിയിലെയോ അഞ്ചുമുറിയിലെയോ എ.ടി.എമ്മുകൾ തേടി അലയേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ. സ്ത്രീകളടക്കമുള്ള യാത്രക്കാർ രാത്രികാലങ്ങളിൽ വലയുകയാണ്. ഇക്കാര്യം പറയുന്നവരോട് പമ്പ് അധികൃതർ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണമെന്ന് സർക്കാർ കർശന നിർദേശമുള്ളതിനാൽ, പമ്പ് അധികൃതർക്കെതിരെ പെട്രോളിയം കമ്പനികൾക്കും സിവിൽ സപ്ലൈസ് വകുപ്പിനും പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.