മു​ണ്ടൂ​ർ ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി​യ വാ​ന​ര​ൻ

അത്യുഷ്ണം; വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ

മു​ണ്ടൂ​ർ: വേ​ന​ൽ ചൂ​ടി​ന്റെ കാ​ഠി​ന്യം മൂ​ലം കാ​ടി​റ​ങ്ങി ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി. കു​ര​ങ്ങ്, മ​യി​ൽ, പ​ന്നി, കാ​ട്ടു​നാ​യ്ക്ക​ൾ, കു​റു​ന​രി എ​ന്നി​വ​യാ​ണ് വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. കു​ടി​നീ​രും തീ​റ്റ​യും തേ​ടി ഉ​ൾ​ക്ക​ടി​റ​ങ്ങു​ന്ന വ​ന്യ ജീ​വി​ക​ൾ പ​ല​പ്പോ​ഴും വി​ള ന​ശി​പ്പി​ച്ചും മ​റ്റും നാ​ട്ടു​കാ​ർ​ക്ക് ക​ഷ്ട​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

കാ​ട്ടു​ചോ​ല​ക​ളും ജ​ല​സ്രോ​ത​സ്സു​ക​ളും വ​റ്റി​വ​ര​ണ്ട​തോ​ടെ എ​ട്ട് മു​ത​ൽ 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​ക്ക​രി​കെ​യു​ള്ള വീ​ടു​ക​ളി​ലും ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ലും വ​രെ വ​ന്യ​മൃ​ഗ​ങ്ങ​ൾ വ​രു​ന്നു​ണ്ട്. മു​ണ്ടൂ​ർ, പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​ട്ടാ​പ​ക​ൽ പോ​ലും വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്. വാ​ന​ര​ന്മാ​ർ തെ​ങ്ങു​ക​ളി​ൽ ക​യ​റി ഫ​ല​ങ്ങ​ൾ പ​റി​ച്ചി​ടു​ന്ന​തും വീ​ടു​ക​ളു​ടെ ടെ​റ​സു​ക​ളി​ൽ ക​യ​റി ഉ​ണ​ക്കാ​നി​ട്ട​വ എ​ടു​ത്ത് കൊ​ണ്ട് പോ​വു​ന്ന​തും പ​തി​വാ​ണ്. വാ​ഹ​ന​സ​ഞ്ചാ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളെ​ത്തി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് കു​റു​കെ ചാ​ടു​ന്ന​തും വി​ന​യാ​യി.

വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങാ​തി​രി​ക്കാ​ൻ വ​ന​മേ​ഖ​ല​യി​ൽ കു​ടി​നീ​ർ ഉ​റ​പ്പാ​ക്കു​ന്ന​തി​നും തീ​റ്റ ല​ഭ്യ​ത​ക്കും പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല. മാ​ങ്ങ, ച​ക്ക​പോ​ലു​ള്ള കാ​യ്ക​നി​ക​ളും കാ​ർ​ഷി​ക വി​ള​ക​ളും വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഈ​യി​ടെ പ​ട്ടാ​പ്പ​ക​ൽ കാ​ട്ടു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി നാ​ല് ആ​ടു​ക​ളെ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​വ​യി​ൽ ര​ണ്ടെ​ണ്ണം ച​ത്തു.

ഹിം​സ്ര ജ​ന്തു​ക്ക​ൾ നാ​ട്ടി​ലി​റ​ങ്ങി കോ​ഴി​ക​ളെ​യും വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളെ​യും പി​ടി​കൂ​ടു​ന്ന​തും ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Extreme heat; wild animals in populated areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.