തൊഴിലുറപ്പ് പണിക്കിടെ കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക് കൊല്ലങ്കോട്: വടവന്നൂർ മലയാമ്പള്ളം കിണറ്റേരി പാടത്ത് തൊഴിലുറപ്പ് പണിയിലേർപ്പെട്ട തൊഴിലാളികൾക്ക് നേരെ കാട്ടുപന്നികളുടെ ആക്രമണം. രണ്ടുപേർക്ക് പരിക്കേറ്റു. കിണറ്റേരിപ്പാടം സന്തോഷിന്‍റെ തോട്ടത്തിൽ പണിക്കിടെയാണ് നേരുകുളം കുട്ടപ്പൻ (65), ഷീജ ചാമിയാർ (39) എന്നിവരെ ആക്രമിച്ചത്. ഇവരെ വടവന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കർഷകർക്കും തൊഴിലാളികൾക്കും കാട്ടുപന്നികളുടെ ഭീഷണി തുടരുകയാണ്. തോടുകളും തോട്ടങ്ങളുമാണ് കാട്ടുപന്നികൾ താവളമാക്കുന്നത്. ഊട്ടറ-മലയാമ്പള്ളം പാതയിൽ രാത്രി ഇരുചക്ര വാഹന യാത്രികർക്കെതിരെ ആക്രമണം തുടർക്കഥയാണ്. നിരവധി പേർക്കാണ് പരിക്കേറ്റത്. ആക്രമണകാരികളായ പന്നികളെ വെടിവെച്ച് കൊല്ലാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.