ക​ല്ലേ​ക്കാ​ട് കി​ഴ​ക്ക​ഞ്ചേ​രി​ക്കാ​വി​ൽ വൈ​ദ്യു​തി പോ​സ്റ്റി​ന് മു​ക​ളി​ൽ ത​ള​ർ​ന്നു​വീ​ണ ജീ​വ​ന​ക്കാ​ര​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള ശ്ര​മം

വൈദ്യുതി ലൈനിൽ തളർന്നുവീണ ജീവനക്കാരനെ രക്ഷിച്ചു; തുണയായത് ഹോം ​ഗാ​ർ​ഡി​ന്റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ

പ​റ​ളി: വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ പോ​സ്റ്റി​ൽ ക​യ​റി ര​ക്ത​സ​മ്മ​ർ​ദ​ത്താ​ൽ ത​ള​ർ​ന്ന കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര​നെ ഹോം ​ഗാ​ർ​ഡി​ന്റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷി​ച്ചു. പ​റ​ളി വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് സം​സ്ഥാ​ന പാ​ത​യി​ൽ ക​ല്ലേ​ക്കാ​ടി​ന് സ​മീ​പം കി​ഴ​ക്ക​ഞ്ചേ​രി​ക്കാ​വി​ൽ വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ശോ​ധി​ക്കാ​ൻ പോ​സ്റ്റി​ൽ ക​യ​റി​യ ജീ​വ​ന​ക്കാ​ര​ൻ പോ​സ്റ്റി​ന് മു​ക​ളി​ൽ എ​ത്തി​യ​തും ര​ക്ത​സ​മ്മ​ർ​ദത്താ​ൽ ത​ള​ർ​ന്ന് ലൈ​നി​ലേ​ക്ക് ചെ​രി​ഞ്ഞു. അ​ര​യി​ൽ കെ​ട്ടി​യ ക​യ​ർ പോ​സ്റ്റു​മാ​യി ബ​ന്ധി​ച്ചി​രു​ന്ന​തി​നാ​ൽ താ​ഴേ​ക്ക് വീ​ണി​ല്ല.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ര​ത​രാ​യി​രി​ക്കെ അ​തു​വ​ഴി ജോ​ലി ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന ക​ഞ്ചി​ക്കോ​ട് അ​ഗ്‌​നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ ഹോം ​ഗാ​ർ​ഡ് ഫി​ലേ​ന്ദ്ര​ൻ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രോ​ടും മ​റ്റും ര​ണ്ട് കോ​ണി​ക​ൾ എ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു കോ​ണി​യി​ൽ ര​ണ്ട് കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രോ​ട് ക​യ​റാ​ൻ നി​ർ​ദേ​ശി​ച്ച് മ​റ്റൊ​ന്നി​ൽ ഫി​ലേ​ന്ദ്ര​നും ക​യ​റി. തു​ട​ർ​ന്ന്, ലൈ​നി​ൽ കു​ടു​ങ്ങി​യ ജീ​വ​ന​ക്കാ​ര​നെ ഫ​യ​ർ​മാ​ൻ ലി​ഫ്റ്റ് മെ​ത്തേ​ഡി​ൽ താ​ഴെ​യി​റ​ക്കു​ക​യും ഉ​ട​നെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഹോം ​ഗാ​ർ​ഡ് ഫി​ലേ​ന്ദ്ര​നെ ക​ഞ്ചി​ക്കോ​ട് അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ലെ ഉ​ദ്യാ​ഗ​സ്ഥ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - An employee who fell on a power line was rescued; the timely intervention of the Home Guard saved the employee's life.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:44 GMT