പാലക്കാട്: നിർമിത ബുദ്ധിയുടെ കാലത്ത് നാളത്തെ നിർമിതികളും നിർമാണ രീതികളും എന്താകുമെന്നും മത്സരാധിഷ്ഠിത രംഗത്ത് എങ്ങനെ പിടിച്ചുനിൽക്കാനാകുമെന്നുമുള്ള ആശങ്ക അലട്ടുന്നുണ്ടോ? എൻജിനീയർമാർ, കോൺട്രാക്റ്റർമാർ, ആർക്കിടെക്റ്റ്സ്, പ്രോജക്ട് മാനേജർമാർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നവരാണോ നിങ്ങൾ?
എങ്കിൽ നിങ്ങൾക്ക്, ബിൽഡപ് കൺസോർഷ്യവുമായി സഹകരിച്ച് ‘മാധ്യമം’ ഒരുക്കുന്ന ‘നിർമാണ മേഖലയിലെ നിർമിത ബുദ്ധിയുടെ സാധ്യതകളെ’ക്കുറിച്ചുള്ള ശിൽപശാലയിലേക്ക് സ്വാഗതം. ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ ടോപ് ഇൻ ടൗൺ ഹാളിൽ (കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശം) പ്രശസ്ത എ.ഐ വിദഗ്ധൻ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ശിൽപശാല.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്യുന്ന ശിൽപശാലയിൽ നിർമാണ മേഖലയിലെ എ.ഐയുടെ അനന്ത സാധ്യതകളെ പരിചയപ്പെടാം. ഒരു വീടോ നിർമാണമോ സ്വപ്നം കാണുന്നവർക്ക് ലഭ്യമായ സ്ഥലം, ബജറ്റ്, മെറ്റീരിയൽ എന്നിവ അടിസ്ഥാനമാക്കി വ്യത്യസ്ത ഓപ്ഷനുകൾ സൃഷ്ടിച്ച് പെർഫെക്ട് ഡിസൈൻ സൃഷ്ടിക്കാനുള്ള സാധ്യതകളാണ് എ.ഐയിലൂടെ പരിചയപ്പെടുന്നത്.
ത്രീ ഡി മോഡലിങ്, ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് എന്നിവ മെച്ചപ്പെടുത്തി ജോലികൾ ഓട്ടോമേറ്റ് ചെയ്ത് പ്രോജക്റ്റ് ആസൂത്രണം എളുപ്പം മെച്ചപ്പെടുത്താനാകും. നിർമാണം പൂർത്തിയായേക്കാവുന്ന സമയം, ചെലവ്, അഭിമുഖീകരിക്കാവുന്ന വെല്ലുവിളികൾ, അവ തരണം ചെയ്യാനുള്ള മാർഗങ്ങൾ, തൊഴിലാളികളുമായി നിരന്തര നിരീക്ഷണം എന്നിവയിലെ എ.ഐയുടെ സാധ്യതകളറിയുകയും ചെയ്യാം.
സൗജന്യ രജിസ്ട്രേഷന് -https://www.madhyamam.com/AIWorkshop or +91 9605036617 ൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.