വിളയൂര്‍ ഓടുപാറയിൽ ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരമുള്ള 303 വീടുകളുടെ
തറക്കല്ലിടല്‍ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുന്നു
പട്ടാമ്പി: ഇന്ത്യക്ക് മാതൃകയായ കേരളത്തിന്റെ അഭിമാന പദ്ധതിയാണ് ലൈഫ് എന്നും ഈ സാമ്പത്തിക വർഷം നാലര ലക്ഷം കുടുംബങ്ങൾക്ക് സ്വന്തമായി വീടാകുമെന്നും തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ്. വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ ഓടുപാറയിൽ ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരമുള്ള 303 വീടുകളുടെ തറക്കല്ലിടല്‍ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അപേക്ഷിച്ച മുഴുവൻ പേർക്കും വീട് യാഥാർഥ്യമാക്കാൻ ശ്രമിച്ച ഗ്രാമപഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. മുഹമ്മദ് മുഹ്സിന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബേബി ഗിരിജ, വൈസ് പ്രസിഡന്റ് കെ.പി. നൗഫല്‍,
ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ എ. ഷാബിറ, വിളയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.കെ. ഉണ്ണികൃഷ്ണന്, രാജി മണികണ്ഠൻ, ഫെബിന അസ്ബി, ഗ്രാമപഞ്ചായത്ത് അംഗം നീലടി സുധാകരന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. സരിത, തസ്ലീമ ഇസ്മയില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എന്‍. നാരായണന്, വി.ഇ.ഒ കെ. ജിതീഷ് കുമാര്‍, സ്വാഗതസംഘം കണ്‍വീനര്‍ വി. ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.