വയലുകൾ വറ്റിവരണ്ട് രണ്ടാം വിള നെൽ കൃഷിയിറക്കാനാകാത്ത നിലയിൽ.

കോട്ടായി മേഖലയിലെ കാഴ്ച

രണ്ടാം വിള കൃഷിയിറക്കാൻ വെള്ളമില്ല; മലമ്പുഴ കനാൽ വെള്ളം വിടണമെന്നാവശ്യം

കോട്ടായി: രണ്ടാം വിള നെൽകൃഷിയിറക്കാൻ വെള്ളമില്ലാതെ കർഷകർ വലയുന്നു. കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി മേഖലകളിലെ കർഷകരാണ് കഷിപ്പണി നടത്താൻ വെള്ളമില്ലാതെ പ്രയാസം നേരിടുന്നത്. രണ്ടാം വിള നെൽകൃഷിക്കാവശ്യമായ ഞാറ്റടികൾ മൂപ്പെത്തി നിൽക്കുകയാണ്. ഞാറ് പറിച്ചുനടാനും വയൽ ഉഴുതുമറിക്കാനും വെള്ളം വേണം.

മിക്കയിടങ്ങളിലും വയൽ വരണ്ടുകിടക്കുകയാണ്. ഞാറ് നടീൽ നീണ്ടു പോയാൽ ഞാറ് മുപ്പ് കൂടുകയും വിളവിനെ ബാധിക്കുമെന്നും കർഷകർ പറയുന്നു. നിലമൊരുക്കാനും ഞാറ് നടാനും വെള്ളം ലഭ്യമാക്കാൻ മലമ്പുഴ കനാലിൽ വെള്ളം തുറന്നു വിടണമെന്ന് കർഷകർ ആവശ്യപ്പെട്ടു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.