കല്ലേക്കാട് പൊടിപ്പാറയിൽ ബൈക്കപകടത്തിൽ മരിച്ച സുധാകരൻ
പിരായിരി: അപകട ത്തുരുത്തായി പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയിലെ കല്ലേക്കാട് മേഖല. ഒരു മാസത്തിനിടെ 27 ചെറുതും വലുതുമായ അപകടങ്ങളാണ് ഇവിടെ നടന്നത്. നിരവധി പേർക്ക് പരിക്കേറ്റതിനൊപ്പം മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
അമിത വേഗതയാണ് അപകടം വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ ഡിവൈഡർ സ്ഥാപിക്കുകയോ അപകടമേഖലയായി നിശ്ചയിക്കുകയോ വേണമെന്നാണ് ആവശ്യം. വെള്ളിയാഴ്ച രാത്രി ഒമ്പതിന് കല്ലേക്കാട് പൊടിപ്പാറക്ക് സമീപം നിർത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിച്ച് ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു. മറ്റൊരാൾ ഗുരുതര പരിക്കുകളോടെ ആ ശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് ഓടിച്ചിരുന്നപിരായിരി കൊടുന്തിരപ്പുള്ളി നെടുപ്പറമ്പ് വീട്ടിൽ സുധാകരൻ (52) ആണ് മരിച്ചത്. സഹയാത്രികനായ മേപ്പറമ്പ് ഇല്ലത്ത്പറമ്പ് വീട്ടിൽ സുബൈർ (36) ആണ് ചികിത്സയിലുള്ളത്.
ഡ്രൈവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി ലോറി പാതയോരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. മരിച്ച സുധാകരന്റെ ഭാര്യ: ഗിരിജ. മക്കൾ: വർഷ, വൈഷ്ണവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.