ഭക്ഷ്യസുരക്ഷ വകുപ്പും പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി
മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തുന്നു
പാലക്കാട്: ഭക്ഷ്യസുരക്ഷ വകുപ്പും പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി പുതുനഗരം, പാലക്കാട് എന്നിവിടങ്ങളിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി.പാലക്കാട് നഗരസഭയിലെ മത്സ്യമാര്ക്കറ്റുകളില്നിന്ന് സാമ്പിള്‍ എടുത്ത് സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ പരിശോധന ലാബില്‍ പരിശോധന നടത്തി കണ്ടെത്തിയ ഭക്ഷ്യയോഗ്യമല്ലാത്ത 95 കിലോ മത്സ്യം നശിപ്പിച്ചു.
45 സര്‍വെയ്ലന്‍സ് സാമ്പിളുകള്‍ ശേഖരിക്കുകയും നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.ഭക്ഷ്യസുരക്ഷ കമീഷണറുടെ നിര്‍ദേശാനുസരണം ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരായ ആര്. ഹേമ, ജോബിന് എ. തമ്പി, എസ്. നയനലക്ഷ്മി, സി.പി. അനീഷ്, ഭക്ഷ്യസുരക്ഷ പരിശോധന ജീവനക്കാരായ അനന്തകുമാര്‍, വിനയന്, പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റെനി പി. മാടശ്ശേരി, വി. ബബിത, ബിജു എന്നിവര്‍ സ്ക്വാഡില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.