കേ​ര​ള​ശ്ശേ​രി​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ന് മു​ന്നി​ലെ

ക​വാ​ട​ത്തി​ന് തീ​വെ​ച്ച നി​ല​യി​ൽ

കേ​ര​ള​ശ്ശേ​രി​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ന് തീ​യി​ട്ടു

കേ​ര​ള​ശ്ശേ​രി: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ഓ​ഫി​സി​ന് തീ​യി​ട്ട​താ​യി പ​രാ​തി. ഓ​ഫി​സി​ന്റെ മു​ൻ​വാ​തി​ൽ ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. ഓ​ഫി​സി​നു മു​ന്നി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ക​വാ​ട​വും കൊ​ടി​യും കൊ​ടി​മ​ര​വും ക​ത്തി​ന​ശി​ച്ചു. ക​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച മ​ണ്ണെ​ണ്ണ കു​പ്പി​യും സാ​മ​ഗ്രി​ക​ളും പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ.​എ​സ്.​പി അ​ല​വി​യും സം​ഘ​വും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പാ​ല​ക്കാ​ട്ട് നി​ന്നെ​ത്തി​യ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ലം പ​രി​ശോ​ധി​ച്ച് തെ​ളി​വെ​ടു​ത്തു. കോ​ങ്ങാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് പി. ​വി​ന​യ​ൻ, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ൻ ശി​വ​ദാ​സ​ൻ, കെ.​ആ​ർ. മ​നു​പ്ര​സാ​ദ്, പി.​എ​സ്. സ​ലിം, കേ​ര​ള​ശ്ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​എ​സ് ഷാ​ജ​ഹാ​ൻ രാ​ജീ​വ് മാ​സ്റ്റ​ർ, തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടി ശി​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Congress office set on fire in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.