ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ സ്വ​ര്‍ണ മാ​ല ക​വ​ർ​ന്നു

മ​ണ്ണാ​ര്‍ക്കാ​ട്: പ​യ്യ​നെ​ടം കു​ള​ര്‍മു​ണ്ട​യി​ല്‍ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് യു​വ​തി​യു​ടെ ക​ഴു​ത്തി​ലെ സ്വ​ര്‍ണ​മാ​ല​പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. കു​ള​ര്‍മു​ണ്ട പു​ത്ത​ന്‍വീ​ട് ബാ​ബു​വി​ന്റെ ഭാ​ര്യ സ​ന്ധ്യ​യു​ടെ ഒ​ന്നേ​ക്കാ​ല്‍ പ​വ​ന്‍തൂ​ക്കം​വ​രു​ന്ന സ്വ​ര്‍ണ​മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​ണ് സം​ഭ​വം. മൈ​ലാം​പാ​ട​ത്തെ ത​യ്യ​ല്‍ക​ട​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന സ​ന്ധ്യ ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. കു​ള​ര്‍മു​ണ്ട​യി​ല്‍ ബ​സി​റ​ങ്ങി പാ​ട​വ​ര​മ്പി​ലൂ​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ തൂ​വാ​ല​കൊ​ണ്ട് മു​ഖം മ​റ​ച്ച ആ​ള്‍ സ​ന്ധ്യ​യു​ടെ ക​ഴു​ത്തി​ല്‍ പി​ടി​ക്കു​ക​യും മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ഓ​ടു​ക​യു​മാ​യി​രു​ന്നു.

വി​ജ​ന സ്ഥ​ല​മാ​യ​തി​നാ​ല്‍ ആ​ക്ര​മ​ണം ആ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ല്ല. സ​ന്ധ്യ നി​ല​വി​ളി​ച്ചു​കൊ​ണ്ട് മോ​ഷ്ടാ​വി​ന്റെ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ടു. അ​പ്പോ​ഴേ​ക്കും പ​രി​സ​ര​വാ​സി​ക​ളു​മെ​ത്തി. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വി​വ​ര​മ​റി​യി​ച്ച പ്ര​കാ​രം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടു​കാ​ര്‍ മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

Tags:    
News Summary - A young woman's gold necklace was stolen while she was returning from work.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.