മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ത​രൂ​ർ കു​രു​ത്തി​ക്കോ​ട് പാ​ലം

കുരുത്തിക്കോട് പുതിയ പാലം യാഥാർഥ്യമാകുന്നു; ഉദ്ഘാടനം തിങ്കളാഴ്ച

ആലത്തൂർ: തരൂർ - കാവശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഗായത്രിപുഴക്ക് കുറുകെ കുരുത്തിക്കോട് നിർമിച്ച പുതിയ പാലം മാർച്ച് രണ്ടിന് വൈകീട്ട് ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പഴയ പാലം പൊളിച്ചാണ് പുതിയ പാലം നിർമ്മിച്ചത്.

പാറക്കൽ പറമ്പിൽ നിന്ന് കുരുത്തി ക്കോട് പാലം വഴി രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കാവശ്ശേരി പഞ്ചായത്തിലെ പാടൂർ തോണിക്കടവിൽ എത്താം. പഴയ പാലം പൊളിച്ച ശേഷം പുഴയിൽ വെള്ളം കൂടുമ്പോഴെല്ലാം ആ പ്രദേശത്തുള്ളവർ കഴനിച്ചുങ്കം വഴി 10 കീലോമീറ്റർ അധികം സഞ്ചരിച്ചാണ് പാടൂർ തോണിക്കടവിൽ എത്തിയിരു ന്നത്.

തരൂർ, പഴമ്പാലക്കോട്, ചൂലന്നൂർ, തോലനൂർ , പെരിങ്ങോ ട്ട്കുറുശ്ശി എന്നിവിടങ്ങളിലുള്ളവർക്ക് പാടൂർ, പുതുക്കോട്, വടക്കഞ്ചേരി, പഴയ ന്നൂർ, ചേലക്കര, തൃശൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് പോകാൻ എളുപ്പമാർഗമാണ് പാലം. 

Tags:    
News Summary - New Bridge at Kuruthikode Becomes Reality; Inauguration on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.