ഒഡിഷയിൽനിന്ന് കടത്തിക്കൊണ്ടുവന്ന 10 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: വാളയാർ ടോൾ പ്ലാസയിൽ പാലക്കാട് എക്സൈസ് ഐ.ബി പാർട്ടിയും ഹൈവേ പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം റേഞ്ച് പാർട്ടിയും പാലക്കാട് റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ 10 കിലോഗ്രാം കഞ്ചാവുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ.
കണ്ണൂർ ചാവശ്ശേരി കൂരംമുക്ക് സ്വദേശി മുഹമ്മദ് അലി ഷിയാബ് (45) ആണ് പിടിയിലായത്. കോയമ്പത്തൂർ-പൊന്നാനി കെ.എസ്.ആർ.ടി.സി ബസിൽനിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി നാട്ടിൽ ചില്ലറ വിൽപന നടത്താൻ ഒഡിഷയിൽനിന്ന് കഞ്ചാവും കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർമാരായ എ. വിപിൻദാസ്, റിനോഷ്, സന്തോഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജിഷു ജോസഫ്, പ്രസാദ്, ചെന്താമര, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ പ്രേംകുമാർ, അനിൽകുമാർ, ഹരിപ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഉണ്ണികൃഷ്ണൻ, കെ.ജെ. ലൂക്കോസ്, വിനീഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.