പാലക്കാട്: ഉപജില്ല കലോത്സവത്തിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ വന്ന നൃത്ത അധ്യാപകനെ വാഹനത്തിൽ കയറ്റി മർദിച്ച് കവർച്ച നടത്തിയ സംഘം പിടിയിൽ. മേപ്പറമ്പ് റമീസ് (29), കൽമണ്ഡപം മുനിസിപ്പൽ ലെയ്ൻ നവീൻ കുമാർ (25), കണ്ണനൂർ പെരച്ചിരംകാട് അബ്ദുൽ നിയാസ് (34) എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്.
കൊല്ലം കിളിക്കൊല്ലൂർ യോഗീശ്വരനെയാണ് മർദനത്തിനും കവർച്ചക്കും ഇരയാക്കിയത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ ഇയാളെ രണ്ടുപേർ ചേർന്ന് അടിക്കുകയും ഓട്ടോയിൽ കയറ്റി കടാങ്കോട് ബ്രിട്ടീഷ് പാലത്തിലെത്തിച്ച് രണ്ടര പവന്റെ സ്വർണമാലയും 4000 രൂപയും കവരുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.