മുണ്ടൂർ: അത്യുഷ്ണം പിടിമുറക്കിയതോടെ ചുട് കാറ്റു വീശുന്നതിനിടയിൽ പൊരിയാനി വനമേഖലയിലും ചേറാട് മലയിലും അഗ്നിബാധ.നിരവധി ഇഴജന്തുക്കളും പക്ഷികളും തീ പടർന്നു വെന്തു ചത്തു. ഔഷധസസ്യങ്ങളും നശിച്ചു. മിക്കയിടങ്ങളിലും വൻ തോതിൽ കുറ്റിക്കാട് കത്തിനശിച്ചു. വനം വകുപ്പിന്റെ അധീനതയിലുള്ള പൊരിയാനി വനാതിർത്തിയിലും തൊട്ടടുത്ത കണിച്ചേരി അച്ചൻകുഞ്ഞിന്റെ റബർ തോട്ടത്തിലും കുറ്റിക്കാടിനും തീപിടിച്ചു.
പാലക്കാട്, കോങ്ങാട് നിലയങ്ങളിലെ അഗ്നി രക്ഷസേന തീ അണച്ചു. വാഹനങ്ങൾ എത്തിപ്പെടാൻ പറ്റാത്ത സ്ഥലമായതിനാൽ നാല് മണിക്കൂർ നേരത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.