Posted On
date_range Updated On
date_range കാട്ടുപന്നി ആക്രമണത്തിൽ കർഷകന് പരിക്ക്
ഷൊർണൂർ: പശുക്കളെ മേച്ചുനിൽക്കുകയായിരുന്ന കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് കവളപ്പാറ കാരക്കാട് പാടശേഖരത്തിലെ എരുമേലി പാടത്താണ് സംഭവം.
കുറ്റിക്കാട് വീട്ടിൽ കൃഷ്ണ ദാസിനെയാണ് (56) ആക്രമിച്ചത്. സമീപത്ത് മേഞ്ഞിരുന്ന പശുക്കൾ ഓടി വന്നതോടെയാണ് പന്നി സ്ഥലം വിട്ടത്. കൃഷ്ണദാസിന് ഷൊർണൂരിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പന്നികളുടെ ശല്യം മൂലം ഏറെ വിളനാശം ഉണ്ടാകുന്ന സ്ഥലമാണ് കാരക്കാട് പാടശേഖരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.