Posted On
date_range Updated On
date_range ഭീഷണിപ്പെടുത്തി പണം കവര്‍ന്നു; പ്രതി അറസ്റ്റില്‍
കൂറ്റനാട്: ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഗുരുവായൂര്‍ പേരകം സ്വദേശി ഫവാസ് എന്ന നവാസിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ രണ്ടിന് ഏഴുമങ്ങാട് സ്ലാബ് മതില് നിര്‍മാണ സ്ഥലത്താണ് സംഭവം.
ഏഴുമങ്ങാട് പുത്തന്‍പുരയില്‍ അബ്ദുല്ല എന്നയാളുടെ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി രണ്ട് തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. 1600 രൂപ കവരുകയും ഇവരുടെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്നുള്ള പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ചാവക്കാട് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.