ഷോ​ള​യൂ​ർ വ​ഴി​ക്ക​ര​പ്പ​ള്ള​ത്ത് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന വീ​ട്

വനം വകുപ്പ് മയക്കുവെടിവെച്ച് ചികിത്സ നൽകിയ ആന വീടുകൾ ആക്രമിച്ചു

അ​ഗ​ളി: അ​ട്ട​പ്പാ​ടി ഷോ​ള​യൂ​രി​ൽ വ​നം വ​കു​പ്പ് മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​ച്ച്‌ ചി​കി​ത്സ ന​ൽ​കി​യ ആ​ന അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന് ബൊ​മ്മ​ൻ​മു​ടി വ​ന​മേ​ഖ​ല​യി​ൽ എ​ത്തി. നാ​വി​നും കീ​ഴ്ത്താ​ടി​ക്കും മാ​ര​ക​മാ​യി മു​റി​വേ​റ്റി​ട്ടു​ള്ള​തി​നാ​ൽ ആ​ന​ക്ക്​ ഭ​ക്ഷ​ണം ഏ​റെ ശ്ര​മ​ക​ര​മാ​യി വ​ള​രെ കു​റ​ച്ചു​മാ​ത്ര​മാ​ണ് ഇ​റ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്.

പ​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. തെ​ക്കേ ക​ട​മ്പാ​റ കു​ത്ത​ന​ടി ഭാ​ഗ​ത്തു​വെ​ച്ചാ​ണ് വ​നം വ​കു​പ്പ് മ​യ​ക്കു​വെ​ടി വെ​ച്ച ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം ആ​ന​ക്ക്​ ചി​കി​ത്സ ന​ൽ​കി​യ​ത്.

അ​വ​ശ​നി​ല​യി​ലാ​ണ് ഉ​ള്ള​തെ​ങ്കി​ലും നി​ല​യു​റ​പ്പി​ക്കാ​തെ അ​ഞ്ച്​ കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന് തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച ഷോ​ള​യൂ​ർ ബൊ​മ്മ​ൻ​മു​ടി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ബൊ​മ്മ​ൻ​മു​ടി​യി​ലേ​ക്ക് ന​ട​ക്കു​ന്ന വ​ഴി​യി​ലും ആ​ന വീ​ടു​ക​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം ന​ട​ത്തി.

ചാ​വ​ടി​യൂ​രി​ന​ടു​ത്തു​ള്ള വ​ഴി​ക്ക​ര​പ്പ​ള്ള​ത്ത് കാ​ളി-​പൊ​ന്നു​സ്വാ​മി ദ​മ്പ​തി​ക​ളു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ചാ​യ്പ്പാ​ണ്​ ആ​ന പൊ​ളി​ച്ച​ത്. ആ​ന സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി ആ​ന​യെ തു​ര​ത്തു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച 1.30ഓ​ടെ​യാ​ണ്​ വീ​ടി​നു​നേ​രെ ആ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.